

വയലാര്‍ സ്മൃതി സന്ധ്യ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു
മുംബൈ: വയലാര്‍ കലാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ചാന്ദിവലിയുള്ള നഹര്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ' വയലാര്‍ സ്മൃതി സന്ധ്യ ' കേരള മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
ഹരികുമാര്‍ മേനോന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജയകുമാര്‍ വയലാറിനെക്കുറിച്ചും, വയലാറിന്‍റെ ഗാനങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി. പ്രേം കുമാറിന്‍റെ നേതൃത്വത്തില്‍, വയലാറിന്‍റെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള,യുവ ഗായികഗായകന്മാര്‍ പങ്കെടുത്ത ഗാനാജ്ഞലിയും നടത്തി.