
വയലാര്‍ സ്മൃതിസന്ധ്യ
മുംബൈ: വയലാര്‍ കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, മുംബൈയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനകളായ സപ്തസ്വരയും, രാഗലയയും ചേര്‍ന്നൊരുക്കുന്ന വയലാര്‍ സ്മൃതിസന്ധ്യ ഒക്ടോബര്‍ 26ന് മുംബൈയില്‍ അരങ്ങേറും. സി. രാധാകൃഷ്ണന്‍ അമ്പലപ്പുഴ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വയലാര്‍ കലാ സാംസ്‌കാരിക വേദി. മുംബൈയിലെ പ്രമുഖ ഗായകരായ പ്രേം കുമാര്‍, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഗാന സന്ധ്യ അണിയിച്ചൊരുക്കുന്നത്.
വയലാറിന്‍റെ അന്‍പതാം ചരമവാര്‍ഷികത്തില്‍ അര്‍പ്പിക്കുന്ന ആദരം, ഒക്ടോബര്‍ 26 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ പവയ് ചാന്ദിവലിയുള്ള നഹര്‍ അമൃത് ശക്തി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. വയലാറിന്‍റെ ഗാനങ്ങളെ കോര്‍ത്തിണക്കികൊണ്ടുള്ള ഈ ഗാനാഞ്ജലിയില്‍ മുംബൈയിലെ വളര്‍ന്നുവരുന്ന യുവപ്രതിഭകളായ ഗായികഗായകന്മാര്‍ ലൈവ് ഓര്‍ക്കെസ്ട്രയുടെ അകമ്പടിയോടു കൂടി അണിനിരക്കും.
കവിയും, ഗാനരചയിതാവും, പ്രഭാഷകനും, കേരള ഗവണ്മെന്റ് മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാര്‍ ഐ എ എസ് ന്‍റെ സാന്നിധ്യം ഈ സംഗീതവേദിക്ക് തിളക്കമേകും. പ്രവേശനം സൗജന്യം.