രാഗലയ ആജീവനാന്ത പുരസ്‌കാരം വയലാർ ശരത് ചന്ദ്ര വർമയ്ക്ക് സമർപ്പിച്ചു

40 വർഷ കാലമായി മുംബൈ സംഗീത വേദികളിൽ നിറഞ്ഞു നിൽക്കുന്ന പ്രേംകുമാർ,ത്യാഗരാജൻ, ലത ദേശ്പാണ്ടേ, മധു നമ്പ്യാർ,സുരേന്ദ്രൻ ഉണ്ണി, സുനിൽ നായർ,എന്നിവരെയും രാഗലയ അവാർഡ് നൽകി ആദരിച്ചു
വയലാർ ശരത് ചന്ദ്ര വർമ്മക്ക് അവാർഡ് കൈമാറുന്നു
വയലാർ ശരത് ചന്ദ്ര വർമ്മക്ക് അവാർഡ് കൈമാറുന്നു

മുംബൈ: പതിനേട്ടാമത് രാഗലയ ആജീവനാന്ത പുരസ്‌കാരം പ്രശസ്ത ഗാന രചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മക്ക് കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ സമർപ്പിച്ചു. ചടങ്ങിൽ ശരത് ചന്ദ്ര വർമ്മയും പിതാവ് പരേതനായ വയലാർ രാമവർമ്മയും രചിച്ച ശ്രുതിമധുരമായ ഗാനങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ഗാനസന്ധ്യ ഏവരുടെയും മനം കവർന്നു.രാഗലയ മ്യൂസിക് മത്സരങ്ങളിലൂടെ വളർന്നു വന്ന ഗായിക ഗായകന്മാ രായ പ്രീതി വാര്യർ,അരവിന്ദ് കുട്ടികൃഷ്ണൻ, സ്മൃതി നായർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

40 വർഷ കാലമായി മുംബൈ സംഗീത വേദികളിൽ നിറഞ്ഞു നിൽക്കുന്ന പ്രേംകുമാർ,ത്യാഗരാജൻ, ലത ദേശ്പാണ്ടേ, മധു നമ്പ്യാർ,സുരേന്ദ്രൻ ഉണ്ണി, സുനിൽ നായർ,എന്നിവരെയും രാഗലയ അവാർഡ് നൽകി ആദരിച്ചു.

കൂടാതെ മുംബൈയിലെ പ്രമുഖ വ്യക്തിത്വങ്ങളായ തോമസ് ഒലിക്കൽ,പ്രിയ വർഗീസ്,ജയന്ത് നായർ,ഹരികുമാർ നായർ,ശശികുമാർ നായർ എന്നിവരെ കേരള ഇൻ മുംബൈയുടെ KIM Excellence Awards 2024 നൽകി ആദരിച്ചു.

ഞായറാഴ്ച്ച ഏപ്രിൽ 21 ന് ഭവാനി നഗറിലെ മാറോൾ എജ്യുക്കേഷൻ അക്കാദമിയിലെ ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തപ്പെട്ടത്. വൈകുന്നേരം 6 മണി മുതലാണ് പരിപാടി അരങ്ങേറിയത്.

"ഏത് അവാർഡും സന്തോഷം തനിക്ക് പകരുന്നതാണെന്നും ഇനിയും ഗാനങ്ങൾ രചിക്കാൻ തനിക്ക് ഇതൊരു പ്രചോദനം ആകുമെന്നും" മറുപടി പ്രസംഗത്തിൽ അവാർഡ് ഏറ്റു വാങ്ങവെ വയലാർ ശരത് ചന്ദ്ര വർമ്മ അഭിപ്രായപെട്ടു. ശ്രീകുമാർ മാവേലിക്കരയായിരുന്നു പരിപാടിയുടെ അവതാരകൻ.

Trending

No stories found.

Latest News

No stories found.