മുംബൈയിൽ 5 സീറ്റിൽ വിബിഎ മത്സരിക്കും

വിബിഎയോ അത്തരത്തിലുള്ള ഏതെങ്കിലും വോട്ട് ഭിന്നിപ്പിക്കുന്ന സ്ഥാനാർത്ഥികൾ ക്കൊ പാർട്ടികൾക്കോ ഒരു പ്രതികരണവും ലഭിക്കില്ലെന്നും കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു
vba will contest on 5 seats in mumbai
vba will contest on 5 seats in mumbai
Updated on

മുംബൈ: പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മഹാ വികാസ് അഘാഡിയുമായി (എംവിഎ) നീണ്ട ചർച്ചകൾ നടത്തിയിരുന്നെങ്കിലും മത്സരിക്കാനുള്ള സീറ്റുകളുടെ എണ്ണത്തെ ചൊല്ലി വഴി പിരിയുകയായിരുന്നു.അത് മൂലം മുംബൈയിലെ 6 ലോക്‌സഭാ സീറ്റുകളിൽ 5 എണ്ണത്തിലും സ്ഥാനാർത്ഥികളെ നിർത്തിയാണ് വി ബി എ കളത്തിൽ ഇറങ്ങിയിരിക്കുന്നത്.ദക്ഷിണ മുംബൈ ഒഴികെയുള്ള മുംബൈയിലെ ആറ് സീറ്റുകളിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച, ദളിത്-മുസ്‌ലിം സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകി എല്ലാ സീറ്റുകളിലും വിബിഎ സ്ഥാനാർത്ഥികളെ നിർത്തി. ഒരു വിഭാഗം ദളിത്, മുസ്ലീം വോട്ടുകൾ പാർട്ടിക്ക് ലഭിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

"കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഐഎംഐഎമ്മുമായി സഖ്യത്തിലായിരുന്നു,മുസ്ലീം, ദളിത് സ്ഥാനാർത്ഥികളെ പ്രധാന സീറ്റുകളിൽ നിർത്തിയതിനാൽ ഇപ്രാവശ്യവും കുറച്ച് സ്വാധീനം ചെലുത്തിയേക്കാം, കൂടാതെ വിബിഎ ഒരു വോട്ട് കട്ടറായി പ്രവർത്തിക്കുകയും ചെയ്യും,മുംബൈയിലെ എല്ലാ സീറ്റുകളിലും, പ്രത്യേകിച്ച് നോർത്ത് സെൻട്രൽ, സൗത്ത് സെൻട്രൽ, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് മുംബൈ എന്നിവിടങ്ങളിൽ പോലും ഗണ്യമായ മുസ്ലീം, ദളിത് വോട്ട് ബാങ്ക് ഉണ്ട്. അതിനാൽ എം വി എ യുടെ വോട്ടുകൾ വെട്ടിക്കുറച്ചേക്കാം, ഇത് സ്വാഭാവികമായും മഹായുതിയെ സഹായിക്കും, ”ഒരു രാഷ്ട്രീയ നിരീക്ഷകൻ പറഞ്ഞു.

ഇത്തവണ കാര്യങ്ങൾ വ്യക്തമാണ്. വിബിഎയോ അത്തരത്തിലുള്ള ഏതെങ്കിലും വോട്ട് ഭിന്നിപ്പിക്കുന്ന സ്ഥാനാർത്ഥികൾ ക്കൊ പാർട്ടികൾക്കോ ഒരു പ്രതികരണവും ലഭിക്കില്ലെന്നും കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു. 'ഇത് എൻഡിഎയും ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരെ അവർ വെറുതെ വിടില്ല. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മുൻ ഘട്ടങ്ങളിൽ വിബിഎ സ്ഥാനാർത്ഥികൾക്ക് ആർക്കും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും മുംബൈയിലും ഈ രീതി പിന്തുടരുമെന്നും സാവന്ത് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com