'വീണ്ടും വസന്തം' നവംബർ 9 ന്

കലാ,സാംസ്‌കാരിക , സാഹിത്യ ,സംഘടന രംഗത്ത് അവിസ്മരണീയമായ സംഭാവനകൾ നൽകുകയും,പുതിയ തലമുറക്ക് മാർഗ ദർശികളാകുകയും ചെയ്ത മുതിർന്ന മറുനാടൻ മലയാളി പ്രതിഭകളെ ആദരിക്കുന്ന പരിപാടിയാണ് 'വീണ്ടും വസന്തം'
veendum vasantham programme on november 9
'വീണ്ടും വസന്തം' നവംബർ 9 ന്
Updated on

താനെ: മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 'വീണ്ടും വസന്തം' നവംബർ 9 ന് , ശനിയാഴ്ച്ച വൈകീട്ട് ഡോംബിവില്ലി ഈസ്റ്റിലുള്ള സർവേഷ്‌ ഹാളിൽ സംഘടിപ്പിക്കും. കലാ , സാംസ്‌കാരിക , സാഹിത്യ , സംഘടന രംഗത്ത് അവിസ്മരണീയമായ സംഭാവനകൾ നൽകുകയും , പുതിയ തലമുറക്ക് മാർഗ്ഗ ദർശികളാകുകയും ചെയ്ത മുതിർന്ന മറുനാടൻ മലയാളി പ്രതിഭകളെ ആദരിക്കുന്ന പരിപാടിയാണ് 'വീണ്ടും വസന്തം' .

നാടകം, സംഗീതം , നൃത്തം , സംഗീതാലാപനം , പത്രപ്രവർത്തനം, ചിത്രരചന , വിദ്യഭ്യാസം , ആതുര സേവനം തുടങ്ങിയ വൈവിധ്യമാർന്ന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും , കേരളീയ സുകുമാര കലകൾ മറ്റുള്ളവരെ അഭ്യസിപ്പിക്കുകയും ചെയ്യുന്ന മറുനാടൻ മലയാളി പ്രതിഭകളെയും അനുമോദിക്കും . പല കാരണങ്ങളാൽ മഹാനഗരത്തിൽ എത്തുകയും , സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുകയും , ജീവിതക്ലേശങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നതോടൊപ്പം തന്റെ ഇഷ്ട്ടവിഷയങ്ങൾ പരിശീലിക്കാനും ,പിന്നീട് മറ്റുള്ളവർക്ക് പരിശീലനം നൽകാൻ ശ്രമിക്കുകയും ചെയ്ത സുമനസ്സുകളുടെ കൂടിച്ചേരലായാണ് 'വീണ്ടും വസന്തം ' എന്ന പരിപാടികൊണ്ട് ട്രൂ ഇന്ത്യൻ വിഭാവനം ചെയ്യുന്നതെന്ന് ട്രൂ ഇന്ത്യൻ ക്രിയേറ്റീവ് വിങ്ങ് ഡയറക്റ്റർ അംബിക വാരസ്യാർ അറിയിച്ചു . സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചശേഷം ഇതിനായി പ്രവർത്തനം നടത്തും . മുതിർന്ന തലമുറയെ ആദരിക്കാനായി ഒരുക്കുന്ന ' വീണ്ടും വസന്തം ' പരിപാടിയിൽ യുവതലമുറയിലെ പ്രതിഭകളുടെ തിരഞ്ഞെടുക്കപെട്ട കലാപരിപടികളും ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് 9320986322 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

Trending

No stories found.

Latest News

No stories found.