

വെള്ളോടി ബാലചന്ദ്രന്‍റെ ആത്മകഥ പ്രകാശനം ചെയ്തു
മുംബൈ : മുംബൈ മുന്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മിഷണര്‍ വെള്ളോടി ബാലചന്ദ്രന്‍ രചിച്ച ആത്മകഥ 'എന്നും പ്രിയപ്പെട്ട മുംബൈ' കേരളീയ സമാജത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനംചെയ്തു. പി.ആര്‍. കൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എഴുത്തുകാരന്‍ സി.പി. കൃഷ്ണകുമാര്‍ ആദ്യപ്രതി ബോംബെ കേരളീയ സമാജം സെക്രട്ടറി എ.ആര്‍. ദേവദാസിന് നല്‍കി പുസ്തകം പ്രകാശനംചെയ്തു. കെ. രാജന്‍ പുസ്തകപരിചയം നടത്തി. പി.ആര്‍. കൃഷ്ണന്‍, ഉണ്ണിമേനോന്‍, സി.പി. കൃഷ്ണകുമാര്‍, എ.ആര്‍. ദേവദാസ് എന്നിവര്‍ സംസാരിച്ചു.
ഇന്ത്യ ടുഡേ എക്സിക്യുട്ടീവ് എഡിറ്റര്‍ എം.ജി. അരുണ്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീപ്രസാദ് വടക്കേപ്പാട്, സത്യനാഥന്‍, ലിനോദ് വര്‍ഗീസ്, മനോജ് മുണ്ടയാട്, ഹരിലാല്‍, ക്യാപ്റ്റന്‍ ദേവദാസ്, രാഗലയ വിജയകുമാര്‍, സച്ചിന്‍ മേനോന്‍, കളത്തൂര്‍ വിനയന്‍, ജയരാമന്‍, വിജയ മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
തുടര്‍ന്ന് വെള്ളോടി ബാലചന്ദ്രന്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ പങ്കെടുത്ത സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.