വേലോത്സവം പ്രിവ്യു ഡോംബിവ്‌ലിയില്‍

പ്രവേശനത്തിന് സൗജന്യ പാസ്
Velolsavam preview in Dombivli

വേലോത്സവം

Updated on

ഡോംബിവിലി: ഫേസ് ഗുരു ഫിലിം അക്കാഡമിയുടെ വേലോത്സവം എന്ന പുതിയ മലയാള ചലച്ചിത്രത്തിന്‍റെ പ്രിവ്യു പ്രദര്‍ശനം മാര്‍ച്ച് 15-ന് രാവിലെ ഒന്‍പതിന് ഡോംബിവിലി ഈസ്റ്റിലെ മധുബന്‍ തിയെറ്ററില്‍ നടക്കും. പ്രവേശനം തിയെറ്ററില്‍ വിതരണം നടത്തുന്ന സൗജന്യ പാസ് വഴി നിയന്ത്രിക്കും.

പി. ചന്ദ്രകുമാര്‍ സംവിധാനം നിര്‍വഹിക്കുകയും പ്രധാനവേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്ന വേലോത്സവത്തില്‍ മുംബൈ മലയാളികളായ കൃഷ്ണനുണ്ണിമേനോന്‍, അഡ്വ. പി. ആര്‍. രജ്കുമാര്‍, സെജിന്‍ കല്പക, രാജന്‍ നമ്പ്യാര്‍, അനിത നമ്പ്യാര്‍, അനിലാ വിജയന്‍, സതി, ഗോപാലകൃഷ്ണന്‍ എനിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ സിനിമാറ്റോഗ്രാഫി മുരളി കൃഷ്ണയുടെയും സംഗീത സംവിധാനം പരം ജ്യോതിയുടെയുമാണ്.

logo
Metro Vaartha
www.metrovaartha.com