
മാലേഗാവ് സ്‌ഫോടനക്കേസില്‍ വിധി വ‍്യാഴാഴ്ച ഉണ്ടായേക്കും
മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ വിധി വ‍്യാഴാഴ്ച ഉണ്ടായേക്കും. ആറുപേര്‍ കൊല്ലപ്പെടുകയും 100-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതാണ് കേസ്. ബിജെപി നേതാവും മുന്‍ എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍, ലെഫ്റ്റനന്‍റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ ഉള്‍പ്പെടെ ഏഴു പ്രതികളാണ് വിചാരണ നേരിടുന്നത്.
മേജര്‍ രമേശ് ഉപാധ്യായ, അജയ് റഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സമീര്‍ കുല്‍ക്കര്‍ണി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.