
മുംബൈയില്‍ 5ജി സേവനവുമായി വിഐ
മുംബൈ: വോഡഫോണ്‍ ഐഡിയ (വിഐ) മുംബൈയില്‍ 5 ജി സേവനങ്ങള്‍ നല്‍കിത്തുടങ്ങി. മുംബൈയ്ക്ക് പിന്നാലെ മറ്റ് നഗരങ്ങളിലും 5ജി സര്‍വീസ് നല്‍കും. രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്ന മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരാണ് വോഡഫോണ്‍ ഐഡിയ.
റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും 2022 ല്‍ 5ജി സേവനം നല്‍കുന്നുണ്ട്. കേരളത്തിലടക്കം 2024 ഡിസംബറില്‍ തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ വിഐ 5ജി പരീക്ഷണം ആരംഭിച്ചെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നില്ല.