Vidyarambha and Sri Vidya Puja at Gurudevagiri

ഗുരുദേവഗിരിയില്‍ വിദ്യാരംഭവും ശ്രീവിദ്യാ പൂജയും

ഗുരുദേവഗിരിയില്‍ വിദ്യാരംഭവും ശ്രീവിദ്യാ പൂജയും

ബുക്കിങ് ആരംഭിച്ചു.
Published on

നവിമുംബൈ: വിജയദശമി ദിനമായ ഒക്റ്റോബർ രണ്ടിന് ഗുരുദേവഗിരിയില്‍ വിദ്യാരംഭവും തുടര്‍ന്ന് ശ്രീവിദ്യാ പൂജയും ഉണ്ടായിരിക്കും. ഗുരുദേവ ഗിരി അന്തര്‍ദേശീയ പഠനകേന്ദ്രത്തിൽ വിദ്യാരംഭവും ശ്രീവിദ്യാപൂജയും നടത്തും.

പൂജയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് 9 ദിവസം സരസ്വതീമണ്ഡപത്തില്‍ വച്ച് പൂജിച്ച സാരസ്വതഘൃതം നാവില്‍ പകര്‍ന്നു നല്‍കും.വിദ്യാരംഭത്തിനും പൂജയ്ക്കുമുള്ള ബുക്കിങ് ആരംഭിച്ചു ഫോണ്‍: 7304085880, 977339060

സാക്കിനാക്കയില്‍ നവരാത്രി മഹോല്‍സവം ആരംഭിച്ചു

സാക്കിനാക്ക: ശ്രീ നാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവം ആരംഭിച്ചു. വിജയദശമി ദിവസമായ ഒക്റ്റോബര്‍ 2 ന് നടക്കുന്ന വിദ്യാരംഭ ചടങ്ങോടെ ഉത്സവം സമാപിക്കും.

ഒക്ടോബര്‍ ഒന്നിന് വൈകിട്ട് മഹാഭഗവതിസേവയും 2 ന് രാവിലെ 7 മണി മുതല്‍ 10 മണി വരെ വിദ്യാരംഭവും നടക്കും. കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9869776018

logo
Metro Vaartha
www.metrovaartha.com