

സായിബാബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിജയ്
മുംബൈ: തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സായിബാബയുടെ അനുഗ്രഹം തേടി തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് ഷിര്‍ഡിയിലെ സായിബാബ ക്ഷേത്രത്തില്‍ പ്രത്യേകദര്‍ശനം നടത്തി. ദര്‍ശനത്തിനുശേഷം ശ്രീ സായിബാബ സന്‍സ്ഥാന്‍ പ്രവര്‍ത്തനാധികാരി ഗോരക്ഷ് ഗാഡീല്‍കര അദ്ദേഹത്തെ ആദരിച്ചു.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തിരുചെന്തൂരിലെ മുരുക ക്ഷേത്രത്തിലും വിജയ് ദര്‍ശനം നടത്തിയിരുന്നു.