വ്യത്യസ്ത രീതിയിൽ വനിതാ ദിനം ആചരിച്ച് വിക്രോളി മലയാളി സമാജം

സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളെ ഒറ്റകെട്ടായി ഓരോരോ പ്രവർത്തനങ്ങൾ തുടങ്ങാൻ വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നൽകുമെന്ന് സമാജം സെക്രട്ടറി ഷാജി പറഞ്ഞു
വ്യത്യസ്ത രീതിയിൽ വനിതാ ദിനം ആചരിച്ച് വിക്രോളി മലയാളി സമാജം

മുംബൈ: വിക്രോളി മലയാളി സമാജം ഭാരവാഹികൾ വനിത ദിനം ആചരിച്ചു. വനിതാ ദിനം ആചരിക്കുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയത് വനിതകൾ ആയിരുന്നുവെന്നതും ആഘോഷത്തിന്‍റെ ഒരു പ്രത്യേകതയായിരുന്നു.

സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളെ ഒറ്റകെട്ടായി ഓരോരോ പ്രവർത്തനങ്ങൾ തുടങ്ങാൻ വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നൽകുമെന്ന് സമാജം സെക്രട്ടറി ഷാജി പറഞ്ഞു. മഹിള വിഭാഗം ചെയർ പേഴ്സൺ പ്രസന്ന സ്വാഗതം പറഞ്ഞു.

ഡോ.വിജയശ്രീ പിള്ള, ബിന്ദു ജയൻ എന്നിവർ ചീഫ് ഗസ്റ്റും രാജി സേതുമാധവൻ, രജനി എന്നിവർ ഗസ്റ്റ്‌ ഓഫ് ഹോണറും ആയിരുന്നു. ഏതൊരു തളർച്ചയും മനോധൈര്യം കൊണ്ട് മറികടക്കാനാകുമെന്ന് സരസ്വതി ചന്ദ്രൻ വ്യക്തമാക്കി. സ്വന്തം അനുഭവത്തിലൂടെയാണ് ഇത്‌ പറയുന്നതെന്നും അവർ പറഞ്ഞു.പ്രസിഡന്‍റ് ശ്രീ ചെട്ടിയാർ എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

വേദിയിൽ ഇരുന്ന എല്ലാ വ്യക്തികളും വിക്രോളി സമാജത്തിലെ മുൻകാല പ്രവർത്തകരായിരുന്നു എന്നതും വ്യത്യസ്ത നിറഞ്ഞതായിരുന്നു.മുന്നോട്ടുള്ള എല്ലാ നല്ല പ്രവർത്തനത്തിനും കൂടെയുണ്ടാകുമെന്ന് ഇവർ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്‍റ് ചെട്ടിയാർ എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com