മത മൈത്രിയുടെ സന്ദേശമായി വിഷു ആഘോഷം

വിഷു കൈനീട്ടം നൽകിയും കേക്ക് മുറിച്ചും ഇഫ്ത്താർ വിരുന്നൊരുക്കിയും നിസ്കാരത്തിന് സൗകര്യം ഒരുക്കിയുമാണ് ഒരു കൂട്ടം മുംബൈ മലയാളികൾ ഒത്തുകൂടിയത്
മത മൈത്രിയുടെ സന്ദേശമായി വിഷു ആഘോഷം
Updated on

മുംബൈ:ക്രിസ്ത്യൻ,മുസ്ലിം,ഹിന്ദു എന്നിമതങ്ങളുടെ പുണ്യഘോഷങ്ങളായ ഈസ്റ്റർ,റംസാൻ,വിഷു എന്നിവ ഒന്നിച്ച് ആഘോഷിച്ച് വഡാലയിലെ ന്യൂ കഫേ പരേഡ് മലയാളി സമാജം. മലയാള തനിമയും പൈതൃകവും മതസൗഹാർദ്ധവും ഊട്ടിഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം അൻപതിൽപരം പ്രവാസി മലയാളി കുടുബങ്ങളാണ് മതമൈത്രിയുടെ ഭാഗമായി വിഷു ദിനത്തിൽ നടന്ന ആഘോഷങ്ങളിൽ പങ്ക് ചേർന്നത്. ആഘോഷങ്ങളുടെ ഭാഗമായി കണിക്കൊന്ന ഒരുക്കിയും

വിഷു കൈനീട്ടം നൽകിയും കേക്ക് മുറിച്ചും ഇഫ്ത്താർ വിരുന്നൊരുക്കിയും നിസ്കാരത്തിന് സൗകര്യം ഒരുക്കിയുമാണ് ഒരു കൂട്ടം മുംബൈ മലയാളികൾ ഒത്തുകൂടിയത്.

മുതിർന്ന അംഗങ്ങളായ പി.എ.അബുബക്കർ. ആർ.വി.വേണുഗോപാൽ, മുകുന്ദൻ മാരാർ മാത്യൂ ലാത്തറ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി,ആനി ഫിലിപ്പ്, ജെന്നി സജി, Dr ആശ മാത്യൂ എന്നിവർ ഈസ്റ്റർ കേക്ക് മുറിച്ചു.റീമ റോയി ഗാനങ്ങൾ ആലപിച്ചും.സുരേഷ് കുമാർ മധുസൂദനൻ,രജി ഫിലിപ്പ്,എ കെ പ്രദീപ് കുമാർ, മാത്യൂ ലാത്തറ പ്രമോദ് മാരാർ, ആർ.വി.വേണുഗോപാൽ, സജി ആൻറണി തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com