പാരീസിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് പ്രഖ്യാപിച്ച് വിസ്താര

ആഴ്ചയിൽ അഞ്ച് തവണ സർവീസ് ഉണ്ടായിരിക്കുമെന്നും വിസ്താര വ്യക്തമാക്കി
Representative image
Representative image
Updated on

മുംബൈ: പാരീസിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് പ്രഖ്യാപിച്ച് വിസ്താര. മാർച്ച് 28 മുതൽ ഫ്ലൈറ്റ് സർവീസ് ആരംഭിക്കും. ബോയിങ് 787-9 വിമാനമാണ് സർവീസ് നടത്തുക. ആഴ്ചയിൽ അഞ്ച് തവണ സർവീസ് ഉണ്ടായിരിക്കുമെന്നും വിസ്താര വ്യക്തമാക്കി. നിലവിൽ ഡൽഹിയിൽ നിന്ന് പാരീസിലേക്ക് നേരിട്ട് വിസ്താര ആഴ്ചയിൽ അഞ്ചു തവണ സർവീസ് നടത്തുന്നുണ്ട്.

അതിനു പുറമേ മുംബൈയിൽ നിന്ന് ലണ്ടനിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും വിമാന സർവീസുകൾ ഉണ്ട്.

logo
Metro Vaartha
www.metrovaartha.com