താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ വിഷുക്കണി ഒരുക്കുന്നു

വൃന്ദാവൻ കോംപ്ലക്‌സിലെ ബിൽഡിംഗ്‌ നമ്പർ 30B യിലുള്ള അസോസിയേഷന്‍റെ ഓഫീസിൽ ഏപ്രിൽ 15ന് ശനിയാഴ്ച രാവിലെ 7.30നും 9.30നും ഇടയിലായിരിക്കും വിഷുക്കണി ദർശനം ഉണ്ടായിരിക്കുക
താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ വിഷുക്കണി ഒരുക്കുന്നു
Updated on

താനെ: കൊവിഡ് മഹാമാരിക്ക് ശേഷം,ആദ്യമായി താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ വിഷുക്കണി ഒരുക്കുന്നു.ഇതിന് മുമ്പ് പലതവണ സംഘടന വിഷു കണി ഒരുക്കിയിട്ടുണ്ട്.

വൃന്ദാവൻ കോംപ്ലക്‌സിലെ ബിൽഡിംഗ്‌ നമ്പർ 30B യിലുള്ള അസോസിയേഷന്‍റെ ഓഫീസിൽ ഏപ്രിൽ 15ന് ശനിയാഴ്ച രാവിലെ 7.30നും 9.30നും ഇടയിലായിരിക്കും വിഷുക്കണി ദർശനം ഉണ്ടായിരിക്കുക. അസോസിയേഷൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിഷുക്കൈനീട്ടവും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നതായിരിക്കുമെന്ന് പ്രസിഡന്‍റ് ഉണ്ണികൃഷ്ണനും സെക്രട്ടറി മോഹൻദാസും ട്രെഷറർ അജിത്കുമാറും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ബന്ധപ്പെടുക

98190 45020,

92233 68243

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com