

എയ്മ പുരസ്‌കാരം വി.കെ. മുരളീധരന്
മുംബൈ:സാമൂഹിക സേവന രംഗങ്ങളിലുമുള്ള ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) അച്ചീവ്മെന്‍റ് അവാര്‍ഡ് പ്രഖ്യാപിച്ചു.
ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് മുംബൈയില്‍ നിന്നുള്ള വി.കെ. മുരളീധരനും ഗുജറാത്തില്‍ നിന്നുള്ള മോഹന്‍ ബി. നായരും തെരഞ്ഞെടുക്കപ്പെട്ടു.
സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ ഇടപെടലുകള്‍, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം എന്നിവ ലക്ഷ്യമാക്കി ദീര്‍ഘകാലമായി നടത്തിയ സേവനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.ഞായറാഴ്ച കൊച്ചിയില്‍ വച്ച് പുരസ്‌കാരം നല്‍കും.