പാലക്കാടന്‍ പെരുമ പുനെയില്‍ ഉദ്ഘാടനം ചെയ്ത് വി.കെ ശ്രീകണ്ഠന്‍ എംപി

യാത്രാക്ലേശത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ്
V.K. Sreekandan MP inaugurated Palakkadan Peruma in Pune

പാലക്കാടന്‍ പെരുമ  ഉദ്ഘാടനത്തില്‍ നിന്ന്‌

Updated on

പുനെ: പാലക്കാട് ഇപ്പോള്‍ വികസനത്തിന്‍റെ പാതയിലാണെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യ വ്യവസായമേഖലകളില്‍ വന്‍ മാറ്റമാണ് പാലക്കാട് നടന്നിരിക്കുന്നത്. പാലക്കാട് സ്റ്റേഷനിലെ പിറ്റ് ലൈന്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ പാലക്കാട്ടുനിന്ന് ഇന്ത്യയിലെ പ്രമുഖനഗരങ്ങളിലേക്ക് പുതിയ ട്രെയിനുകള്‍ ആരംഭിക്കുമെന്നും എംപി പറഞ്ഞു. പുണെയില്‍ താമസിക്കുന്ന പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പാലക്കാടന്‍ പെരുമയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇനിയൊരു വിമാനത്താവളം വരികയാണെങ്കില്‍ അത് പാലക്കാട് ആകുമെന്നും അതിനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. പുണെ മലയാളികള്‍ അഭിമുഖീകരിക്കുന്ന റെയില്‍വേ യാത്രാക്ലേശം പരിഹരിക്കുന്നതിന് എംപി എന്നനിലയില്‍ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

പുണെ-കന്യാകുമാരി ജയന്തി ജനതയുടെ യാത്രാസമയം കുറയ്ക്കുന്നതിനും, പുണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് ചിഞ്ച് വാഡില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനും വേണ്ടി റെയില്‍വേ അധികൃതരെ കാണുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിലും കുടുംബസംഗമത്തിലും നാനൂറോളം പാലക്കാട് സ്വദേശികള്‍ പങ്കെടുത്തു .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com