കെസിഎസ് പന്‍വേല്‍ പൂക്കള മത്സരം ഒരുക്കുന്നു

മത്സരം ഓഗസ്റ്റ് 25ന്

KCS Panvel organizes a flower arrangement competition.

കെസിഎസ് പന്‍വേല്‍ പൂക്കള മത്സരം ഒരുക്കുന്നു

Updated on: 

പന്‍വേല്‍ : കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി (കെസിഎസ്) പന്‍വേലിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരവും ഒരുക്കുന്നുണ്ട്.ഓഗസ്റ്റ് 25 ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒരു ടീമിന് 500 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം പൂരിപ്പിച്ച അപേക്ഷാ ഫോം അടുത്ത മാസം 15 ന് മുന്‍പായി കെസിഎസ് പന്‍വേല്‍ ഓഫീസില്‍ എത്തിക്കണം.

മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും മെമെന്റോയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും മെമെന്റോയും പ്രശസ്തിപത്രവും, മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും മെമെന്റോയും പ്രശസ്തിപത്രവുമാണ് സമ്മാനം.

മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് :8879511868, 9324929113.

logo
Metro Vaartha
www.metrovaartha.com