സീൽ ആശ്രമത്തിലെ അന്തേവാസികൾക്ക് വോട്ടർ ഐഡി കാർഡുകൾ ലഭ്യമാക്കി

സീൽ ആശ്രമത്തിന് നിലവിലെ 365 അന്തേവാസികളിലും 221 പേർക്കാണ് വോട്ടർ ഐഡി കാർഡുകൾ ലഭിച്ചിരിക്കുന്നത്.
Voter ID cards provided to residents of Seal Ashram
സീൽ ആശ്രമത്തിലെ അന്തേവാസികൾക്ക് വോട്ടർ ഐഡി കാർഡുകൾ ലഭ്യമാക്കി
Updated on

റായ്ഗഡ്: പൻവേൽ ആസ്ഥാനമായ സീൽ ആശ്രമത്തിലെ ഇരുനൂറിലധികം അന്തേവാസികൾക്കാണ് സമ്മതിദാനം രേഖപ്പെടുത്താനുള്ള വോട്ടർ ഐഡി കാർഡുകൾ ലഭ്യമാക്കിയത്. ഇക്കഴിഞ്ഞ മഴക്കാലത്ത് നവി മുബായ്, താനെ മേഖലകളിലെ തെരുവോരങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ 140 പേർക്കും വോട്ടർ ഐഡി കാർഡുകൾ ലഭ്യമാക്കിയതായി സീൽ ആശ്രമം സ്ഥാപകൻ പാസ്റ്റർ ഫിലിപ്പ് പറഞ്ഞു.

സീൽ ആശ്രമത്തിലെ അന്തേവാസികളുടെ ഔദ്യോഗിക രേഖകളുടെ അഭാവം മൂലം ആധാർ എൻറോൾമെന്‍റ് ക്യാംപ് സംഘടിപ്പിക്കുന്നതിൽ വളരെക്കാലമായി തടസങ്ങൾ നേരിട്ടിരുന്നു. എന്നാൽ, കലക്റ്ററുടെ ഓഫീസിനെ സമീപിച്ചതിനെ തുടർന്ന് പനവേൽ തഹസിൽദാർ ഓഫീസിന്‍റെ സഹായത്തോടെയാണ് വോട്ടർ ഐഡി ക്യാംപ് സംഘടിപ്പിച്ച് സഹായിക്കാൻ അധികൃതർ രംഗത്തിറങ്ങിയത്. സർക്കാരിൽ നിന്ന് ലഭിച്ച ഈ രേഖകൾ ഭാവിയിൽ ആധാർ കാർഡുകൾ ലഭ്യമാക്കുവാനുള്ള നടപടികൾ എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് സീൽ ആശ്രമം.

സീൽ ആശ്രമത്തിന് നിലവിലെ 365 അന്തേവാസികളിലും 221 പേർക്കാണ് വോട്ടർ ഐഡി കാർഡുകൾ ലഭിച്ചിരിക്കുന്നത്. ഇവരിൽ പലരും കുടുംബവുമായി പുനരേകീകരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ്. ഇതിനകം തെരുവുകളിൽ നിന്ന് രക്ഷപ്പെടുത്തിയ 560 ഓളം പേർക്കാണ് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങി പോകാൻ സിൽവർ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന സീൽ ആശ്രമം നിമിത്തമായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com