

മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. എല്ലാകണ്ണുകളും മുംബൈയിലെ വലിയ പോരാട്ടത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു.
താക്കറെമാരുടെ മുന്നണിയെ നേരിടാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി അതി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലായി 893 വാര്‍ഡാണുള്ളത്. ആകെ 2869 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 3.48 കോടി വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുന്നത്.
സംസ്ഥാനത്ത 29 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 26ലും വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.72 റാലികളിലാണ് ഫഡ്‌നാവിസ് പ്രസംഗിച്ചത്.ജനുവരി 16ന് രാവിലെ മുതലാണ് വോട്ടെണ്ണല്‍.