
താനെ: സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയ കൈകൊട്ടിക്കളി അവതരിപ്പിച്ച വനിതാ വിഭാഗം കലാകാരികളെ താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ അനുമോദിച്ചു. ഒക്ടോബർ 29ന് ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ കൈകൊട്ടിക്കളിയുടെ വീഡിയോ ഒരു ലക്ഷത്തിൽപ്പരം പ്രേക്ഷകരാണ് സോഷ്യൽ മീഡിയയിലൂടെ ഇതുവരെ വീക്ഷിച്ചത്.
അസോസിയേഷൻ പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍റെ അധ്യക്ഷതയിൽ നവംബർ 13ന് തിങ്കളാഴ്ച വൈകുന്നേരം അസോസിയേഷന്‍റെ ഓഫീസിൽ ചേർന്ന അനുമോദനയോഗത്തിൽ ഇടശ്ശേരി രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു, തുടർന്ന് കൈകൊട്ടിക്കളി ടീം അംഗങ്ങളായ ശാലിനി പ്രസാദ് (ടീം ലീഡർ ) രജനി ബാലകൃഷ്ണൻ, മാലിനി അജിത്കുമാർ , സ്വപ്ന രാമചന്ദ്രൻ, മീര ജിനചന്ദ്രൻ, ലത സുരേഷ്, രമ്യ രവികുമാർ, ഷിൽന പ്രഗീത്, ശ്രീജ കൃഷ്ണദാസ്, ശ്രീജ ഷാജി, ബീന ഉണ്ണികൃഷ്ണൻ, (കോസ്റ്റും ആർട്ടിസ്റ്റ് ) എന്നിവരെ പൂച്ചെണ്ടും ഉപഹാരങ്ങളും നൽകി അനുമോദിച്ചു.
ഗാനങ്ങൾ അവതരിപ്പിച്ച മോഹൻദാസ്, മറ്റു ഗായകരെയും, ഹാസ്യനൃത്തം അവതരിപ്പിച്ച അംഗങ്ങളായ മോഹൻ മേനോൻ, കെ. എം. സുരേഷ്, മഹാബലിയായി വേഷമിട്ട ശശികുമാർ മേനോൻ എന്നിവരെയും, പൂക്കളം ഒരുക്കിയ സുരേഷിനെയും സംഘത്തെയും യോഗം പ്രത്യേകം അഭിനന്ദിച്ചു.
സെക്രട്ടറി മോഹൻദാസ്, ട്രെഷറർ അജിത്കുമാർ, ബാലകൃഷ്ണൻ,മോഹൻ മേനോൻ, സുധാകരൻ, ജിനചന്ദ്രൻ, പ്രസാദ്, രവികുമാർ, ശശികുമാർ മേനോൻ, ശ്രീജിത്ത്, കെ. വി.സുരേഷ്, മണി ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു.ശാലിനി പ്രസാദ് നന്ദി പറഞ്ഞു.