
മലയാളി സമൂഹം വിഎസ് അനുസ്മരണം നടത്തി
മുംബൈ: കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മീരാഭയന്ദറിലെ മലയാളി സമൂഹം. കാശിമീര സ്‌കൂളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ നിരവധി മലയാളി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വിവിധമേഖലകളില്‍ നിന്നുള്ള ഇരുപതോളം പ്രമുഖര്‍ വിഎസിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെയും സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങളെയും പ്രാസംഗികര്‍ അനുസ്മരിച്ചു.
ലാളിത്യം, ദീര്‍ഘവീക്ഷണം, അഴിമതിക്കെതിരായ ഉറച്ച നിലപാട് എന്നിവ വി.എസിനെ ജനനായകനാക്കി മാറ്റിയെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വരും തലമുറയ്ക്ക് എന്നും പ്രചോദനമാകുമെന്നും അനുസ്മരണ പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചു . യോഗത്തില്‍ പങ്കെടുത്തവര്‍ വി.എസ്. അച്യുതാനന്ദന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.