സാധാരണ മനുഷ്യരോടൊപ്പം നില നിന്നത് കൊണ്ടാണ് ഉമ്മൻചാണ്ടി എന്ന മനുഷ്യൻ ഇത്രയും ശ്രദ്ധിക്കപ്പെട്ടത്; വി ടി ബൽറാം

എന്നും എപ്പോഴും സാധാരണ മനുഷ്യരോടൊപ്പം നില നിന്നത് കൊണ്ടാണ് അദ്ദേഹം ഇത്രയും ശ്രദ്ധിക്കപ്പെട്ടതെന്നും വി ടി ബൽറാം അനുസ്മരിച്ചു
സാധാരണ മനുഷ്യരോടൊപ്പം നില നിന്നത് കൊണ്ടാണ് ഉമ്മൻചാണ്ടി എന്ന മനുഷ്യൻ ഇത്രയും ശ്രദ്ധിക്കപ്പെട്ടത്; വി ടി ബൽറാം

മുംബൈ: പൻവേലിലെ മലയാളികളായ ഒരുകൂട്ടം കോൺഗ്രസ് അനുഭാവികളുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലാണ് തൃത്താല നിയോജക മണ്ഡലം മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ വി.ടി.ബൽറാം ഇക്കാര്യം സൂചിപ്പിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു വി ടി ബൽറാം.

കെ എസ് യു വിൽ പ്രവർത്തിച്ചിരുന്നപ്പോൾ ഞങ്ങളെപോലെയുള്ളവർക്ക് എന്നും ഒരു പ്രചോദനം ആയിരുന്നു അദ്ദേഹം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയിൽ എത്ര ആയിരങ്ങൾക്കാണ് ഗുണങ്ങൾ ലഭിച്ചിട്ടുള്ളത്. ഏത് രാഷ്ട്രീയ പാർട്ടിയെന്നോ മറ്റോ നോക്കാതെ അദ്ദേഹത്തിന്റെ എല്ലാവരെയും സഹായിക്കാനായുള്ള ഇടപെടൽ ആണ് ഉമ്മൻചാണ്ടി എന്ന മഹാ മനുഷ്യന് ഇത്രയധികം ആദരവ് ഇന്ന് കിട്ടി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്നാൽ വൈവിധ്യങ്ങളുടെ നാടാണെന്നും ഈ വൈവിധ്യങ്ങൾ നിലനിർത്താൻ ഉമ്മൻചാണ്ടി യെപോലെയുള്ള നേതാക്കൾ ഒരു വഴികാട്ടി ആയി എന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എന്നും എപ്പോഴും സാധാരണ മനുഷ്യരോടൊപ്പം നില നിന്നത് കൊണ്ടാണ് അദ്ദേഹം ഇത്രയും ശ്രദ്ധിക്കപ്പെട്ടതെന്നും വി ടി ബൽറാം അനുസ്മരിച്ചു.

പൻവേലിലും പ്രാന്ത പ്രദേശങ്ങളിൽ നിന്നുമായി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന നൂറിലധികം പേർ സംയുക്ത അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ പ്രസിഡന്റ് മനോജ് കുമാർ എം.എസ്., എൻ.എസ്.എസ്. പൻവേൽ യൂണിറ്റി സെക്രട്ടറി .പി.സി.ശിവദാസ്, സാമൂഹിക പ്രവർത്തകൻ കെ.ജി.എം.നായർ, നടനും എഴുത്തുകാരനുമായ രവി തൊടുപുഴ, എസ്.എൻ.ഡി.പി.യോഗം പൻവേൽ പ്രസിഡന്റ് വിജയൻ, സെന്റ് ജോർജ് കത്തോലിക്ക ചർച്ച്‌ പൻവേൽ പ്രതിനിധി രാജീവ് തോമസ്., ചൈതന്യ ട്രസ്റ്റ് പൻവേൽ പ്രസിഡന്റ് ജയചന്ദ്രൻ വാസു, അയ്യപ്പ സേവസംഘം വൈസ് പ്രസിഡന്റ് ശ്രീകുമാർ പി., സെന്റ് ഗ്രീഗോറിയോസ് ചർച്ച്‌ ആക്കുർളി സെക്രെട്ടറി ഫീലിപ്പോസ്., സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ച്‌ പൻവേൽ പ്രതിനിധി സാംകുട്ടി., എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

തുടർന്ന് കെ.ജി.എം നായർ, രാജീവ് തോമസ്, രവി തൊടുപുഴ, ജയചന്ദ്രൻ വാസു, വിജയചന്ദ്രൻ, മദനൻ എന്നിവരും ആദരാഞ്ജലികളർപ്പിച്ച് സംസാരിച്ചു.

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ അനിൽ കുമാർ പിള്ള അധ്യക്ഷത വഹിച്ചു. മുരളി കെ.നായർ നന്ദി പ്രകാശിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com