ഇരുപവാറുമാരും ഒന്നിക്കുമെന്ന സൂചനയുമായി അജിത്

കുടുംബത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും ഉപമുഖ്യമന്ത്രി
Ajith hints that both Pawars will unite

ഇരുപവാറുമാരും ഒന്നിക്കുമെന്ന സൂചനയുമായി അജിത്

Updated on

മുംബൈ : എന്‍സിപിയിലെ ഇരു വിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ ഒന്നിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പവാര്‍ കുടുംബത്തിനുള്ളിലെ എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചതായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാര്‍. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ ഒന്നിക്കാന്‍ ആഗ്രഹിക്കുന്നു. രണ്ട് എന്‍സിപികളും ഇപ്പോള്‍ ഒന്നിച്ചാണ്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വാരസ്യങ്ങളും അവസാനിച്ചെന്നുമാണ് അജിത് വ്യക്തമാക്കിയിരിക്കുന്നത്.

പുണെയിലും പിംപ്രി ചിഞ്ചുവാഡിലും അജിത് പവാര്‍ വിഭാഗം എന്‍സിപിയും ശരദ് പവാര്‍ വിഭാഗവും ഒന്നിച്ച് മത്സരിക്കുന്നതിനിടെയാണ് പവാര്‍ കുടുംബം ഒന്നിക്കുമെന്ന് അജിത് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് ലോക്‌സഭാ എംപിയും സഹോദരിയുമായ സുപ്രിയാ സുളെയും അജിതിനൊപ്പം വേദി പങ്കിടും. ഇതിന് ശരദ് പവാറിന്‍റെ മൗനാനുമതി ഉണ്ട്. ബിജെപിയുമായി അജിത് സഹകരിച്ച് തുടങ്ങിയതിന് ശേഷം രാഷ്ട്രീയപരമായി അകല്‍ച്ചയിലായിരുന്ന ഇരുവരും വീണ്ടും അടുക്കുന്നത് ശുഭസൂചനയായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്. 2023 ജൂലൈയിലാണ് പാര്‍ട്ടി പിളര്‍ത്തി അജിത് പവാര്‍ ഭൂരിഭാഗം എംഎല്‍എമാരെയും അടര്‍ത്തി മാറ്റുന്നത്. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശരദ് പവാര്‍ വിഭാഗം മേല്‍ക്കോയ്മ നേടിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കാലിടറി.

അതിന് ശേഷം ഇരുവരും കുടുംബ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുത്തെങ്കിലും രാഷ്ട്രീയമായി അകല്‍ച്ചയിലായിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ മറന്ന് ഒന്നിച്ചാല്‍ സംസ്ഥാന രാഷ്ട്രീയച്ചില്‍ പ്രത്യേകിച്ച് ചലനങ്ങള്‍ ഉണ്ടാകാന്‍ സാധിക്കില്ലെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കാനാകും. നിലവില്‍ സംസ്ഥാനത്തെ മഹാവികാസ് അഘാഡി സഖ്യത്തിലും കോണ്‍ഗ്രസ് ഒറ്റപ്പെട്ട അവസ്ഥയിലാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com