ദുരിതബാധിതര്‍ക്ക് സഹായവുമായി അഹില്യാനഗര്‍ കേരള സമാജം

100 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി

Ahilyanagar Kerala Samajam provides assistance to the affected people

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു

Updated on

മുംബൈ: തീവ്രമായ മഴ മൂലം കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട ജാംകേട് താലൂക്കിലെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി അഹമ്മദ്നഗറിലെ അഹില്യാനഗര്‍ കേരള സമാജം.100 ദുരിതബാധിത കുടുംബങ്ങള്‍ക്ക് ആവശ്യമായ മാറ്റ്, ബെഡ്ഷീറ്റ്, പുതപ്പ് തുടങ്ങിയ അവശ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തിയ ദുരിതാശ്വാസ കിറ്റുകളാണ് വിതരണം ചെയ്തത്.

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ മുന്‍ ഉപാധ്യക്ഷന്‍ ശ്യാംജി ജാജു മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. അഹില്യാനഗര്‍ ശ്രീ അയ്യപ്പ ക്ഷേത്രം അങ്കണത്തില്‍ നടന്ന ചടങ്ങ് അയ്യപ്പ സേവാ സമിതിയും അഹില്യാനഗര്‍ കേരള സമാജവും സംയുക്തമായാണ് സംഘടിപ്പിച്ചത്‌

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com