ഏഴ് തടാകങ്ങളിലെ ജലനിരപ്പ് 99 ശതമാനത്തിന് മുകളിൽ: അടുത്ത മൺസൂൺവരെ ജല വിതരണത്തിനുള്ള ശേഖരണമായെന്ന് അധികൃതർ

ഏഴ് തടാകങ്ങളിൽ നിലവിൽ മൊത്തം ശേഷിയുടെ 99.44 ശതമാനം നിറഞ്ഞിരിക്കുന്നു
water level in seven lakes rose above 99 percent in mumbai
ഏഴ് തടാകങ്ങളിലെ ജലനിരപ്പ് 99 ശതമാനത്തിന് മുകളിൽ: അടുത്ത മൺസൂൺവരെ ജല വിതരണത്തിനുള്ള ശേഖരണമായെന്ന് അധികൃതർ
Updated on

മുംബൈ: അടുത്ത മൺസൂൺവരെ ജല വിതരണത്തിനുള്ള ശേഖരണം മുബൈയിലുണ്ടെന്ന് അധികൃതർ. ഈ സീസണിൽ മുംബൈയിൽ തുടക്ക കാലത്ത് മൺസൂൺ ദുർബലമായിരുന്നു എങ്കിലും പിന്നീട് രണ്ടു മാസത്തോളം കനത്ത മഴയാണ് ലഭിച്ചത്.

ഏഴ് തടാകങ്ങളിൽ നിലവിൽ മൊത്തം ശേഷിയുടെ 99.44 ശതമാനം നിറഞ്ഞിരിക്കുന്നു. അടുത്ത മൺസൂൺ വരെ നഗരത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലെ ജലവിതരണം മതിയാകും, ഇത് മുംബൈക്കാർക്ക് ആശ്വാസം പകരുന്നതായി മുതിർന്ന മുൻസിപ്പൽ ഉദ്യോഗസ്ഥൻ പറഞ്ഞു.എന്നാൽ അടുത്തിടെ പെയ്ത കനത്ത മഴയെ തുടർന്ന് മുംബൈയിലെ തടാകങ്ങളിലെ ജലശേഖരം പൂർണ ശേഷിയിലേക്ക് ഉയരുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com