
താനെ: വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലി സമാഹരിച്ച 30 ലക്ഷം രൂപ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ എബ്രഹാം ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് ബുധനാഴ്ച അദ്ദേഹത്തിന്‍റെ ഓഫീസിൽ വച്ച് കൈമാറി.
ഡോംബിവലി കേരളീയ സമാജത്തിന്‍റെ സാമൂഹ്യ പ്രതിബദ്ധതയ്ക്കും, പിറന്ന നാടിനോടുള്ള ഡോംബിവലി മലയാളികളുടെ സ്നേഹത്തിനും കേരള മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. സമാജത്തോട് സഹകരിച്ച എല്ലാവരോടും സമാജം ഭാരവാഹികളും കൃതജ്ഞത അറിയിച്ചു.