വയനാട് ദുരന്തം: എഐകെഎംസിസി മഹാരാഷ്ട്ര ഘടകം വീടുവച്ച് നൽകും
Mumbai
വയനാട് ദുരന്തം: എഐകെഎംസിസി മഹാരാഷ്ട്ര ഘടകം വീടുവച്ച് നൽകും
മുംബൈ: വയനാട് ചൂരൽമല മേപ്പാടി പഞ്ചായത്തിലുണ്ടായ ഭയാനകമായ ഉരുൾ പൊട്ടലിൽ നിരവധി കുടുംബങ്ങൾ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. പുനരദിവാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കമ്മിറ്റി 5 വീട് വച്ചു നൽകുവാൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി 9 മണിക് ചേർന്ന യോഗത്തിൽ പ്രസിഡന്റ് അസീസ് മാണിയൂരാണ് അധ്യക്ഷത വഹിച്ചത് ജന സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞപ്പോൾ കെ.എം.സി റഹ്മാൻ, പി.എം ഇക്ബാൽ എ.കെ സൈനുദ്ദീൻ, ടി.എ ഖാലിദ്, സി.എച്ച് ഇബ്രാഹിം കുട്ടി, സിദ്ധീക് പി.വി, മഷൂദ് മണികൊതു, ഹംസ ഘട്കൊപ്പർ സി.എച്ച് കുഞ്ഞബ്ദുള്ള, ഉമ്മർ പി.കെ.സി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. യോഗത്തിൽ സെക്രട്ടറി അൻസാർ സിഎം നന്ദി രേഖപ്പെടുത്തി.