

മീരാറോഡ് മന്ദിരസമിതി മാരത്തണ് നടത്തി
മീരാറോഡ് : ശ്രീനാരായണ മന്ദിരസമിതി മീരാറോഡ,് ദഹിസര്, ഭായന്ദര് യൂണിറ്റിന്റെ ആഭിമുഖ്യത്തില് മാരത്തണ് സംഘടിപ്പിച്ചു. ആരോഗ്യസംരക്ഷണം, കായികക്ഷമത, ഐക്യം, മാനവികത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തണ് സംഘടിപ്പിച്ചത്.മീരാ റോഡ് ജോഗേഴ്സ് പാര്ക്കില് നിന്ന് രാവിലെ 6.30ന് ആരംഭിച്ച മാരത്തണ് എസ്എന്എംഎസ് ഹാളില് സമാപിച്ചു. 3 കിലോമീറ്റര് ഓട്ടം, 3 കിലോമീറ്റര് നടത്തം, 5 കിലോമീറ്റര് ഓട്ടം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്.
5 കിലോമീറ്റര് ഓട്ടത്തില് വിക്രം കൃഷ്ണ ആംതെ ഒന്നാം സ്ഥാനവും ,ശ്രിയാന്ഷ് കരിപ്പൊപ്പയില് രണ്ടാം സംസ്ഥാനവും അശോക് ശുക്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 3 കിലോമീറ്റര് ഓട്ടത്തില് സച്ചു ബിനു ഒന്നാം സ്ഥാനവും സ്വരിത് ശര്മ്മ രണ്ടാം സ്ഥാനവും
പ്രഥമേഷ് സാവന്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാരത്തണിന്റെ വിജയത്തിനായി സംഘാടക സമിതി അംഗങ്ങള്, സന്നദ്ധപ്രവര്ത്തകര്, സൈക്ലിങ് ടീം എന്നിവര് സജീവമായി പ്രവര്ത്തിച്ചു.
മത്സരവിജയികള്ക്ക് പുരസ്കാരങ്ങളും പങ്കെടുത്തവര്ക്ക് മെഡലുകളും വിതരണം ചെയ്തു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ പങ്കാളികള്ക്കും സന്നദ്ധപ്രവര്ത്തകര്ക്കും സ്പോണ്സര്മാര്ക്കും അഭ്യുദയകാംക്ഷികള്ക്കും സര്ക്കാര് അധികൃതര്ക്കും സംഘാടകര് നന്ദി അറിയിച്ചു.