പുണെ: പൂണെയിലെ പ്രശസ്തമായ നിഗഡി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ സപ്‌താഹ യജ്ഞം ഒക്ടോബർ 27 ഞായറാഴ്ച മുതൽ നവംബർ മൂന്ന് ഞായറാഴ്ച വരെ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മുൻ മേൽ ശാന്തിമാരായ ഭാഗവത കൗസ്‌തു ഭം ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയും, ഭാഗവത മകരന്ദം ബ്രഹ്മശ്രീ കലിയത്ത് പരമേശ്വരൻ നമ്പൂതിരിയും യജ്ഞാചാര്യന്മാ രായി എത്തും. ബ്രഹ്മശ്രീ മൂർക്ക ന്നൂർ പ്രസാദ് നമ്പൂതിരി യജ്ഞ ശാലയിൽ പൂജാരിയായിരിക്കും.
രാവിലെ 5.30ന് ഉഷഃപൂജയും, 6.15 മുതൽ വിഷ്ണു സഹസ്ര നാമവും നടക്കും. തുടർന്ന് 6.30 മുതൽ 8.30 വരെയും ഒൻപത് മുതൽ ഒരു മണി വരെയും ഉച്ചതിരിഞ്ഞു രണ്ട് മു തൽ നാല് വരെയും 4.30 മുതൽ 6.30 വരെയും പാരായണവും പ്രഭാഷണവും നടക്കും. 27ന് രാ വിലെ മഹാഗണപതി ഹോമത്തോ ടും, വൈകീട്ട് 6.30ന് ആചാര്യ വര ണത്തോടും തുടർന്ന് ശ്രീമദ് ഭാഗ വത മാഹാത്മ്യത്തോടും കൂടി സപ്താഹ യജ്ഞത്തിന് തുടക്കം കുറിക്കും. സമാപന ദിവസമായ നവംബർ മൂന്നിന് ഭഗവദ് ഉദ്ധവ സംവാദം, സ്വധാമഗമനം, പരീക്ഷിത്തിൻ്റെ മുക്തി, മാർക്കണ്ഡേയ ചരിതം, കൽക്കി അവതാരം, ഭാഗവത സംഗ്രഹം, ആരതി, ദക്ഷിണ സമർപ്പണത്തോട് കൂടി ഭാഗവത സപ്താഹം സമാപിക്കും.ഇതിനോടനു ബന്ധിച്ച് വിശേഷാൽ പൂജകൾ, അന്നദാനം തുട ങ്ങിയ ഉണ്ടായിരിക്കുമെന്ന്
പ്രസിഡന്റ് സി പി ശശിധരൻ അറിയിച്ചു.പൂജ കൾ ബുക്ക് ചെയ്യുന്നതിനായി 8956163105, 9423211877 എന്നീ നമ്പറുകളിൽ ബന്ധപ്പെടേതാണ്.