വെസ്റ്റേൺ റെയിൽവേയുടെ 125 -ാം വാർഷികം; ചർച്ച് ഗേറ്റിൽ പ്രദർശനം നാളെ അവസാനിക്കും

പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് മുംബൈയാണ് ചർച്ച്ഗേറ്റിലെ വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനത്ത് രാവിലെ 10 മണി മുതൽ രാത്രി 8 വരെയാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്
വെസ്റ്റേൺ റെയിൽവേയുടെ 125 -ാം വാർഷികം; ചർച്ച് ഗേറ്റിൽ പ്രദർശനം നാളെ അവസാനിക്കും
Updated on

മുംബൈ : ജനുവരി 7 മുതൽ 9 വരെയാണ് വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാന കെട്ടിടത്തിന്‍റെ 125 വർഷം പൂർത്തിയാക്കിയതിന്‍റെ ചരിത്രപരമായ സന്ദർഭത്തിൽ പ്രദർശനം സംഘടിപ്പിരിക്കുന്നത്.

പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് മുംബൈയാണ് ചർച്ച്ഗേറ്റിലെ വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനത്ത് രാവിലെ 10 മണി മുതൽ രാത്രി 8 വരെയാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.

പ്രദർശനത്തിൽ ആദ്യ കാലങ്ങളിൽ ബോംബെ, ബറോഡ & സെൻട്രൽ ഇന്ത്യ (ബിബി & സിഐ) റെയിൽവേ എന്നറിയപ്പെട്ടിരുന്ന വെസ്റ്റേൺ റെയിൽവേയുടെ ചരിത്രത്തിന്‍റെ വിവിധ വശങ്ങളാണ് കാണാൻ കഴിയുന്നത്.

വെസ്റ്റേൺ റെയിൽവേയുടെ ഉത്ഭവത്തിന്‍റെ കഥ മുഴുവനായും മനസിലാക്കി തരുന്ന രീതിയിൽ ആണ് പ്രദർശനം ഒരുക്കിയിരിക്കുന്നത് എന്ന് തന്നെ പറയാം.ഈ ചരിത്ര പ്രാധാന്യമുള്ള കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ഓഡിയോ വീഡിയോ പ്രദർശനവും കാണിക്കുന്നു.തെരഞ്ഞെടുത്ത പൈതൃക പുരാവസ്തുക്കളുടെ പ്രദർശനത്തോടൊപ്പം പഴയ കാലഘട്ടത്തിന്‍റെ ഫോട്ടോഗ്രാഫുകൾ അടങ്ങുന്ന ഫോട്ടോ ഗാലറി എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .കൂടാതെ കെട്ടിടത്തിന്‍റെ ഇന്‍റീരിയറുകൾ കാണാനും കെട്ടിടത്തിന്‍റെ ഏറ്റവും മുകളിൽ നിന്ന് പുറംഭാഗം നിരീക്ഷിക്കാനും കാഴ്ചക്കാരനെ അനുവദിക്കുന്നു.

എക്സിബിഷൻ കൂടുതൽ ശ്രദ്ധയാകർഷി ക്കുന്നതിന്‍റെ ഭാഗമായി മുൻകാലങ്ങളിൽ ഇന്ത്യൻ റെയിൽവേയുടെ വിവിധ തീമുകളെ ചുറ്റിപ്പറ്റിയുള്ള സ്റ്റാമ്പ് ശേഖരത്തിന്‍റെ പ്രദർശനത്തോടൊപ്പം വന്ദേ ഭാരത് ട്രെയിനിന്‍റെ മാതൃകയും സ്ഥാപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com