കർമ്മപദ്ധതികൾ ആവിഷ്കരിച്ച് വെസ്റ്റേൺ മേഖല യാത്ര കൺവെൻഷൻ

ചർച്ചകൾ ക്രോഡീകരിച്ച് കർമ്മപദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ഫെയ്മ മഹാരാഷ്ട്രാ ജനറൽ സെക്രട്ടറി അശോകൻ പി.പി. സംസാരിച്ചു
കർമ്മപദ്ധതികൾ ആവിഷ്കരിച്ച് വെസ്റ്റേൺ മേഖല യാത്ര കൺവെൻഷൻ

മുംബൈ:വൽസാഡിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ എന്ന ആവശ്യം റെയിൽവെ അധികാരികളെ ധരിപ്പിക്കുന്നതിന്‍റെ ഭാഗമായി കർമ്മപദ്ധതികൾ കൂടിയാലോചിച്ച് തീരുമാനിക്കുന്നതിനായി വെസ്റ്റേൺ മേഖലയിലെ വൽസാഡ് മുതൽ ബാന്ദ്രാ വരെയുള്ള വിവിധ മലയാളി സംഘടനകളുടെ യോഗം വസായ് ബികെഎസ് സ്കൂളിൽ വെച്ച് നടന്നു.ബേസ്സീൻ സമാജം ഭാരവാഹി ടി.സി അച്ചുതൻ അധ്യക്ഷനായിരുന്ന യോഗത്തിൽ താരാപ്പൂർ മലയാളി സമാജം പ്രസിഡണ്ട് ജോഷി തയ്യിൽ സ്വാഗതം പറഞ്ഞു. ഫെഗ്മ ഗുജാറാത്ത് വൈസ് പ്രസിഡണ്ട് എം.പി വിവേകാനന്ദൻ യോഗം ഉൽഘാടനം ചെയ്തു. മുംബൈ പ്രവാസി ചരിത്രത്തിലെ യാത്ര വിഷയങ്ങളെക്കുറിച്ചും പ്രവർത്തനങ്ങൾക്ക് സർവ പിന്തുണയും പ്രഖ്യാപിച്ച് മുഖ്യ പ്രഭാഷകനായ സി ഐ ടി യു നേതാവ് പി.ആർ കൃഷ്ണൻ സംസാരിച്ചു.

തുടർന്ന് വിവിധ മേഖലകളിലെ യാത്ര വിഷയങ്ങളിൽ ഫലപ്രദമായി ഇടപ്പെടുന്നതിനുള്ള നിർദ്ദേശങ്ങൾ ഓരോ സംഘടന നേതാക്കൾ അവതരിപ്പിച്ചു.വൽസാഡ്, വാപ്പി, ദഹാനു റോഡ്, പാൽഘർ , ബോയ്സർ,നല്ലസോപ്പാര , വിരാർ, വസായ് ,വസായ് ഈസ്റ്റ്,നയ്ഗാവ്, മീരാറോഡ്, ബോറിവലി,ജോഗേശ്വരി മുതലായ മലയാളി സമാജം ഭാരവാഹികളും

കേരളീയ കേന്ദ്ര സംഘടന , ശ്രീനാരായണ മന്ദിര സമിതി,SNDP , അയ്യപ്പസേവാസംഘം , ദി കേരളാ കാത്തലിക് അസോസ്സിയേഷൻ, കേരളാ മുസ്ലീം ജമാഅത്ത് എന്നീ സംഘടനകളുടെ ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്രാജേഷ് കുറുപ്പ് , വിവേകാനന്ദൻ എം സി .ആർ .ഡി ഹരികുമാർ ,അബ്രാഹാംടി.കെ,നന്ദകുമാർ ,ജോസ് ,ഗോപാലകൃഷ്ണൻ , രമേശ്,രാജൻ നായർ ,രഞ്ജിനി നായർ , അനു ബി നായർ , ശശി പണിക്കർ, മനോജ്, കെ.കെ സജീഷ്, ഈ പി രവീന്ദ്രൻ, സന്തോഷ് നായർ ,സുരേഷൻ, എൻ.കുട്ടപ്പൻ ,കെ മോഹനൻ നായർ ,എം എം രാധകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.

ചർച്ചകൾ ക്രോഡീകരിച്ച് കർമ്മപദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ഫെയ്മ മഹാരാഷ്ട്രാ ജനറൽ സെക്രട്ടറി അശോകൻ പി.പി. സംസാരിച്ചു.യോഗത്തിൽ വൽസാഡിൽ നിന്നും കേരളത്തിലേക്കുള്ള പുതിയ ട്രെയിൻ അനുവദിപ്പിക്കുന്നതിനും വൽസാഡ്, വാപ്പി, ദഹാനുറോഡ്,ബോയ് സർ ,വസായ് റോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ആവശ്യപ്പെട്ടും റെയിൽവെ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ തീരുമാനിച്ചു.

കൂടാതെ ഗുജാറാത്ത്, രാജസ്ഥാൻ,ദൽഹിയിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന ട്രെയിനുകൾക്ക് വസായ് റോഡ് റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ക്വോട്ട വർധിപ്പിക്കാനുള്ള പ്രവർത്തനം ആരംഭിക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com