ദിശ സാലിയന്‍റെ മരണം സിബിഐക്ക്! കേസ് ഏപ്രില്‍ രണ്ടിന് പരിഗണിക്കും

പിതാവ് സതീഷ് സാലിയന്‍ നല്‍കിയ ഹര്‍ജിയാണിത്
Will Disha Salian's death be left to the CBI? Case to be considered on 2nd

ദിശ സാലിയൻ, ആദിത്യ താക്കറെ

Updated on

മുംബൈ: ബോളിവുഡ് താരം സുശാന്ത് രജ്പുത്തിന്‍റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍റെ മരണത്തില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി ഏപ്രില്‍ രണ്ടിന് പരിഗണിക്കും.

ദിശയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സതീഷ് സാലിയന്‍ നല്‍കിയ ഹര്‍ജിയാണിത് ശിവസേനാ (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്ക് എതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ദിശ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ആദിത്യയ്‌ക്കൊപ്പം ചില സിനിമാതാരങ്ങളും ഉണ്ടായിരുന്നെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

അതിനിടെ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണ ആത്മഹത്യയാണെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നാലുവര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com