മുംബൈയില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴ പെയ്‌തേക്കുമെന്നും മുന്നറിയിപ്പ്
Wind gusts of up to 55 kmph are likely in Mumbai

കാറ്റടിക്കും 55 കിലോമീറ്റര്‍ വേഗതയില്‍

Updated on

മുംബൈ: 8 വരെ മഹാരാഷ്ട്രയില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊങ്കണ്‍, വിദര്‍ഭ, മേഖലകളിലും ഈ കാലയളവില്‍ കനത്തതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഹാബലേശ്വര്‍, ലോണാവാല തുടങ്ങിയ മേഖലകളിലും താനെ, പാല്‍ഘര്‍, റായ്ഗഡ്, രത്നഗിരി എന്നിവയുള്‍പ്പെടെ നിരവധി ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം മുംബൈയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം പറഞ്ഞു.'

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com