ഇന്ത്യയിലുടനീളം മാറ്റത്തിന്റെ കാറ്റ് വീശുന്നു: ശിവസേന യുബിടി നേതാവ് ആദിത്യ താക്കറെ

എതിരാളികളെ അവരോടൊപ്പം ചേർക്കുക, അല്ലെങ്കിൽ ജയിൽ ഇൽ അടയ്ക്കുക എന്നതാണ് ബിജെപിയുടെ നയം
ഇന്ത്യയിലുടനീളം മാറ്റത്തിന്റെ കാറ്റ് വീശുന്നു: ശിവസേന യുബിടി നേതാവ് ആദിത്യ താക്കറെ
Updated on

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്നും ബീഹാറിലും ജാർഖണ്ഡിലുമൊക്കെ തിരെഞ്ഞെടുപ്പ് ഫലം കാണുമ്പോൾ “അത്ഭുതം” ഉണ്ടാകുമെന്നും ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ അവകാശപ്പെട്ടു.

വിക്രോളിയിൽ പ്രചാരണത്തിനിടെ പാർട്ടിയുടെ മുംബൈ നോർത്ത്-ഈസ്റ്റ് സ്ഥാനാർത്ഥി സഞ്ജയ് ദിന പാട്ടീലിന് വോട്ട് തേടി മുൻ മന്ത്രി സംസാരിക്കുകയായിരുന്നു ഇക്കാര്യം.

എതിരാളികളെ അവരോടൊപ്പം ചേർക്കുക, അല്ലെങ്കിൽ ജയിൽ ഇൽ അടയ്ക്കുക എന്നതാണ് ബിജെപിയുടെ നയം. ഇത്‌ കുറേകാലമായി തുടരുന്നു. ഇക്കാര്യത്തിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. ഇന്ത്യ സഖ്യം മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്നും ഇപ്പോൾ പുച്ഛിക്കുന്നവർ അപ്പോൾ എന്ത് പറയുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com