ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ആക്രമണം: കല്യാൺ സ്റ്റേഷനിൽ യുവതിയുടെ പണവും ലാപ്ടോപ്പും കവർന്നു

സംഭവത്തിൽ ഐപിസി സെക്ഷൻ 394 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
Woman attacked with chemical and got robbed at mumbai
Woman attacked with chemical and got robbed at mumbai

താനെ: കല്യാണിൽ 25 കാരിക്കു നേരെ അജ്ഞാതൻ ബ്ലീച്ചിംഗ് (കാസ്റ്റിക്) പൊടി ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കല്യാൺ റെയിൽവേ പാർക്കിംഗ് സ്ഥലത്താണ് സംഭവം. ലാപ്‌ടോപ്പും പണമടങ്ങിയ ബാഗുമായി പ്രതി രക്ഷപെട്ടു. മുംബൈ ആസ്ഥാനമായുള്ള ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന എഞ്ചിനീയറാണ് യുവതിയെന്നു കോൾസെവാഡി പൊലീസ് പറഞ്ഞു.

അന്ധേരിയിൽ താമസിക്കുന്ന ബന്ധുവിനെ കാണാനായി എത്തിയതാണ് യുവതി. സംഭവത്തിൽ ഐപിസി സെക്ഷൻ 394 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താൻ ഒരു ടീമിനെ രൂപീകരിച്ചുതായും സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലിസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com