മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ദഹിസാർ ഈസ്റ്റിലെ ശാന്തി നഗറിലെ ന്യൂ ജനകല്യാണ സൊസൈറ്റിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടുത്തമുണ്ടായത്
Woman Dead and 18 Injured In Fire In 24-Storey Building In Mumbai

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

Updated on

മുംബൈ: മുംബൈയിലെ ദഹിസാറിൽ 24 നില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 18 ഓളം പേർക്ക് പരുക്കേറ്റു. ദഹിസാർ ഈസ്റ്റിലെ ശാന്തി നഗറിലെ ന്യൂ ജനകല്യാണ സൊസൈറ്റിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

"മുപ്പത്തിയാറ് പേരെ രക്ഷപ്പെടുത്തി, അവരിൽ 19 പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. രോഹിത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴ് പേരിൽ ഒരു സ്ത്രീ മരിച്ചു. പരുക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരിൽ പത്ത് പേരെ നോർത്തേൺ കെയർ ആശുപത്രിയിലും, ഒരാളെ പ്രഗതി ആശുപത്രിയിലും, സിവിൽ നടത്തുന്ന ശതാബ്ദി ആശുപത്രിയിലും പ്രവേശിപ്പിച്ചു', ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

വൈകുന്നേരം 6 മണി ഓടെ പൂർണ്ണമായും അണച്ചു. നിലം മുതൽ നാലാം നില വരെയുള്ള ഇലക്ട്രിക് ഡക്ടിലെ വയറിംഗിലും കേബിളുകളിലും, ബേസ്മെന്‍റിലെ രണ്ട് സാധാരണ ഇലക്ട്രിക് മീറ്റർ ക്യാബിനുകളിലും തീ പടർന്നുപിടിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com