Woman dies by suicide after killing 2-and-half-year-old daughter
ഡോംബിവിലിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

ഡോംബിവിലിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

ഭർത്താവ് രാഹുൽ സക്പാൽ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മരിച്ചു കിടക്കുന്ന ഇരുവരെയും കാണുന്നത്.
Published on

താനെ: ഡോമ്പി വിലിയിൽ രണ്ടര വയസുകാരിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. 29 കാരിയായ അമ്മ പൂജ സക്പാലാണ് ഈ കൃത്യം ചെയ്തത്. ശേഷം ഞായറാഴ്ച രാത്രി 8 മണിയോടെ ഡോംബിവ്‌ലിയിലെ അവരുടെ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പൂജയുടെ 35 കാരനായ ഭർത്താവ് രാഹുൽ സക്പാൽ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മരിച്ചു കിടക്കുന്ന ഇരുവരെയും കാണുന്നത്.

ഉടനെ അയൽവാസികളുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അതേസമയം പൂജ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നും എന്തിനാണ് മകളെ കൊലപ്പെടുത്തിയതെന്നും അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ പൂജയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

logo
Metro Vaartha
www.metrovaartha.com