ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 4 വർഷങ്ങൾക്ക് ശേഷം യുവതി പുറത്തേക്ക്; ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി

പ്രോസിക്യൂഷൻ പ്രധാനമായും ആരോപണം ഉന്നയിച്ചത് ദീപ്തി പടങ്കറും സമാധാന് പശങ്കറും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ്
woman released after 4 years in the case of killing her husband
woman released after 4 years in the case of killing her husband

താനെ: 2019-ൽ ഭർത്താവിനെ കൊന്ന കേസിൽ താനെ പൊലീസ് അറസ്റ്റ് ചെയ്ത ഒബ്‌റോയ് ഇന്‍റർനാഷണൽ സ്‌കൂൾ ജീവനക്കാരിയെയും ആൺ സുഹൃത്തിനെയും താനെ സെഷൻസ് കോടതി വെറുതെവിട്ടു. ചായയിൽ ഉറക്കഗുളിക കലർത്തിയ ശേഷം കുടിപ്പിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയതിന് രണ്ടു പേരെയും അറസ്റ്റ് ചെയ്തിരുന്നു.

പക്ഷേ കേസിൽ നേരിട്ടുള്ള തെളിവുകളില്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമാണ് ഉള്ളതെന്നും ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തി. പ്രോസിക്യൂഷൻ ആരോപിച്ച പ്രണയബന്ധം പ്രോസിക്യൂഷൻ തെളിയിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷൻ പ്രധാനമായും ആരോപണം ഉന്നയിച്ചത് ദീപ്തി പടങ്കറും സമാധാന് പശങ്കറും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ്. ഇതാണ് ഇരുവരും ഭർത്താവായ പ്രമോദ് പടങ്കറിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതെന്നുമാണ്.

മരിച്ച പ്രമോദിന്‍റെ ചായയിൽ ദീപ്തി 20 ഉറക്കഗുളികകൾ കലർത്തുകയും തുടർന്ന് ബോധം കെട്ട് വീണപ്പോൾ പ്രമോദിന്‍റെ ബന്ധുകൂടിയായ സമാധാനൻ വീട്ടിൽ വന്ന് കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.തുടർന്ന് കുറ്റകൃത്യത്തിന്’ നവഘർ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.കേസിൽ നിരവധി സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നുവെങ്കിലും ദീപ്തിയുടെ പിതാവിനെ വിസ്തരിക്കാൻ സാധിച്ചില്ല. ദീപ്തിയുടെ മകളെയും പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു.

അതേസമയം തന്‍റെ കക്ഷിയെ പോലീസ് തെറ്റായി കേസിൽ പ്രതിചേർത്തിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.ഇരുവർക്കെതിരെയും ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തത് മൂലം ഇരുവരെയും വെറുതെ വിടുകയായിരുന്നു കോടതി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com