ജഡ്ജിമാരെ ഡോഗ് മാഫിയ എന്നു വിളിച്ച സ്ത്രീക്ക് ഒരാഴ്ച തടവ്

ഹൗസിങ് സൊസൈറ്റി ഭാരവാഹിയായ വിനീത ശ്രീനന്ദനെയാണ് കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിച്ചിരിക്കുന്നത്
Woman sentenced to one week in prison for calling judges a dog mafia

സ്ത്രീക്ക് ഒരാഴ്ച തടവുശിക്ഷ

പ്രതീകാത്മക ചിത്രം

Updated on

മുംബൈ: ജഡ്ജിമാരെ ഡോഗ് മാഫിയ എന്ന് വിളിച്ചാക്ഷേപിച്ച ഹൗസിങ് സൊസൈറ്റി ഭാരവാഹിയായ സ്ത്രീക്ക് ബോംബെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് ഒരാഴ്ച തടവ് ശിക്ഷ വിധിച്ചു.

നവിമുംബൈയിലെ സീവുഡ്‌സ് ഹൗസിങ് സൊസൈറ്റിയുടെ സാംസ്‌കാരികവിഭാഗം ചുമതല വഹിക്കുന്ന വിനീത ശ്രീനന്ദനെയാണ് ശിക്ഷിച്ചത്.

വിനീതയുടെ അഭിഭാഷകന്റെ അഭ്യര്‍ഥന മാനിച്ച് ശിക്ഷ 10 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുന്നതിനുവേണ്ടിയാണിത്.

രാജ്യത്ത് ഒരുവലിയ ഡോഗ് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ കൂട്ടത്തില്‍ ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരും ഉള്‍പ്പെടുന്നുണ്ടെന്നും വിനീത ശ്രീനന്ദന്‍ എഴുതിയ ഒരു ലഘുലേഖയാണ് കോടതിയലക്ഷ്യകേസിന് കാരണമായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com