ട്രെയിനില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

തലയടിച്ച് പൊട്ടിച്ചെങ്കിലും പരാതിയില്ലെന്ന് പൊലീസ്

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനിലെ വനിതകള്‍ക്കുള്ള കോച്ചില്‍ തമ്മില്‍ തല്ലി സ്ത്രീകള്‍. തിരക്കേറിയ സമയത്താണ് ഓടുന്ന ട്രെയിനില്‍ സ്ത്രീകള്‍ പരസ്പരം ഏറ്റുമുട്ടിയത്. ചര്‍ച്ച് ഗേറ്റില്‍ നിന്ന് വിരാറിലേക്ക് പോയ ട്രെയിനിലായിരുന്നു സംഭവം.

മുടിക്ക് കുത്തിപ്പിടിച്ചും മുഷ്ടി ചുരുട്ടി തലയ്ക്കും മുതുകിനും തുരുതുരെ ഇടിച്ചുമായിരുന്നു ഇവരുടെ പരാക്രമം. ഇതില്‍ ഒരു സ്ത്രീക്ക് തലയ്ക്ക് സാരമായി പരുക്കേറ്റ് രക്തം ചീറ്റുന്നതും വിഡിയോയിലുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഉള്ള പ്രത്യേക ട്രെയിനിലാണ് സംഭവം

വാതിലിന് സമീപത്ത് നിന്നാണ് ഒരുകൂട്ടം സ്ത്രീകള്‍ക്ക് നടുവില്‍ രണ്ടുപേര്‍ ഏറ്റുമുട്ടിയത്. ഇതിനിടെ ചിലര്‍ ഇതില്‍ ഇടപെടുന്നതും കാണാമായിരുന്നു. ഇരിപ്പിടത്തിനെ ചൊല്ലിയോ വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണോ അടിപിടിയെന്ന കാര്യം വ്യക്തമല്ല. പരാതിയൊന്നും ലഭിക്കാത്തനിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി. അതേസമയം ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com