കേരള സമാജം സാംഗ്ലി വനിതാ ദിനം ആചരിച്ചു

കേരള സമാജം സാംഗ്ലി വനിതാ ദിനം ആചരിച്ചു
Updated on

സാംഗ്ലി: കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണം 10/ 03/ 24 ന് സമാജം ഓഫീസിൽ പ്രസിഡന്‍റ ഡോ.മധുകുമാർ നായരുടെ അധ്യക്ഷതയിൽ നടന്നു. സമാജം വനിതാ മെമ്പർ മാരുടെ പ്രവർത്തനങ്ങളും സമൂഹത്തിലെ വനിതാ പ്രാധിനിത്യത്തെ കുറിച്ചും സ്ത്രീശ്വാതീകരണത്തെക്കുറിച്ചും ഫെയ്മ വനിതാവേദിയെ പോലുള്ള സംഘടനകൾ മറു നാടൻ മലയാളി വനിതകൾക്ക് നൽകുന്ന പ്രധാന്യത്തെക്കുറിച്ചും ഫെയ്മ മഹാരാഷ്ട്ര ചീഫ് കോർഡിനേറ്റർ സുരേഷ് കുമാർ ടി.ജി വിവരിച്ചു.

പങ്കെടുത്ത എല്ലാ വനിതാ അംഗങ്ങൾക്കും പൂച്ചെടികൾ നൽകി ചടങ്ങിൽ ആദരിച്ചു. കൂടാതെ സെൻട്രൽ റെയിൽവേയിൽ നിന്നും വിരമിച്ച ലോക്കൊ പൈലറ്റും മലയാളി കൂട്ടായ്മയുടെ നിറസാന്നിധ്യവുമായിരുന്ന അച്ചുതൻ മേത്തിൽ മലയാള മിഷൻ ടീച്ചറും സമാജത്തിന്‍റെ കലാരംഗങ്ങളിൽ തന്‍റെ കഴിവ് പകർന്നു കൊടുക്കുന്നതിൽ മുന്നിട്ട നിൽക്കുന്ന ദേവിക അച്ചുതനും തങ്ങളുടെ മലയാളി കൂട്ടായ്മയിൽ നിന്നും കേരളത്തിലേക്ക് സ്ഥിര താമസം മാറുന്നതിന്‍റെ ഒരു യാത്ര അയപ്പും നൽകുകയുണ്ടായി. ചടങ്ങിൽ സമാജം സെക്രട്ടറി ഷൈജു വി.എ, പ്രസാദ് നായർ, മിനി സോമരാജ്, ദേവദാസ് വി.എം, കെ വി ജോൺസൺ, പുരുഷോത്തമൻ പി.ടി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു ഫെയ്മ വനിതാ വേദി സംസ്ഥാന ട്രഷറർ ഗീതാ സുരേഷ് നന്ദി പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com