വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബിസിനസ് ക്ലബ് രൂപീകരിച്ചു

ഡോ.ഉമ്മന്‍ ഡേവിഡ് അധ്യക്ഷത വഹിച്ചു
World Malayali Federation Business Club formed

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബിസിനസ് ക്ലബ് രൂപീകരിച്ചു

Updated on

മുംബൈ : വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ബിസിനസ് രംഗത്തെ മലയാളികളെ ഏകോപിപ്പിക്കുന്നതിനായി ബിസിനസ് ക്ലബ് രൂപീകരിച്ചു. ഡോംബിവിലി ഈസ്റ്റിലെ ഹോട്ടല്‍ മാതോശ്രീ ബാങ്കറ്റ് ഹാളില്‍നടന്ന യോഗത്തിലാണ് ക്ലബ് രൂപവത്കരിക്കുകയും പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തത്. യോഗത്തില്‍ ഡോ. ഉമ്മന്‍ ഡേവിഡ് അധ്യക്ഷത വഹിച്ചു.

ഡോ. റോയ് ജോണ്‍ മാത്യു ഡൊമിനിക് പോള്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വര്‍ഗീസ് ഫിലിപ്പ് (പ്രസിഡന്‍റ്), സാവിയോ ഓഗസ്റ്റിന്‍ (വൈസ് പ്രസിഡന്‍റ്), ശിവറാം മഠത്തില്‍ (സെക്രട്ടറി), ബിജു രാജന്‍ (ജോയിന്റ് സെക്രട്ടറി), റെനി ഫിലിപ്പോസ് (ട്രഷറര്‍) എന്നിവരെയും കോഡിനേറ്റര്‍മാരായി അറോഷ്, ശങ്കര്‍ ചിറ്റൂര്‍, സോണു വര്‍ഗീസ്, ദീപക് നമ്പ്യാര്‍, രാഖി സുനില്‍, ബ്രൈറ്റ് കുമാര്‍, ആന്റണി ഫിലിപ്പ്, എന്നിവരെയും തെരഞ്ഞെടുത്തു.

logo
Metro Vaartha
www.metrovaartha.com