
പരിസ്ഥിതി ദിനാഘോഷം നടത്തി
മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷം നടത്തി. ലോകമെമ്പാടും പരിസ്ഥിതി ദിനം ആഘോഷിക്കപ്പെടുകയാണെന്നും ഇതിന്‍റെ ഭാഗമായാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര കൗണ്‍സില്‍ വൃക്ഷതൈകള്‍ നട്ട് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളെ പിന്തുണക്കുന്നതെന്നും ഡോ. ഉമ്മന്‍ ഡേവിഡ് പറഞ്ഞു.
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മനുഷ്യന്‍റെ ഉത്തരവാദിത്തമാണെന്ന് 166 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള സംഘടനയുടെ മഹാരാഷ്ട്ര കണ്‍വീനര്‍ ഡോ. ഡേവിഡ് വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യത്തിന്‍റെ നഷ്ടം തുടങ്ങിയ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് ഉണ്ണികൃഷ്ണ കുറുപ്പ് പറഞ്ഞു.