

പരിസ്ഥിതി ദിനം ആഘോഷിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍
മുംബൈ:ലോക പരിസ്ഥിതി ദിനത്തില്‍ പ്രകൃതി സംരക്ഷണ സന്ദേശവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ മാതൃകയായി. മുംബൈയിലും സമീപ പ്രദേശങ്ങളിലും വൃക്ഷതൈകള്‍ സംഘടനയുടെ നേതൃത്വത്തില്‍ നട്ടു.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പരിപാടി കല്യാണ്‍ ഡോംബിവ്‌ലി മുനിസിപ്പല്‍ കമ്മീഷണര്‍ അഭിനവ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷം ഒന്നര ലക്ഷം ചെടികളാണ് കല്യാണ്‍ ഡോംബിവ്ലി മേഖലയില്‍ കോര്‍പ്പറേഷന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടുള്ള മനുഷ്യന്റെ കടമകളെക്കുറിച്ചും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടിയില്‍ സംഘടനാ പ്രതിനിധികളുടെ സജീവ പങ്കാളിത്തത്തെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര കൗണ്‍സില്‍ സെക്രട്ടറി ഡൊമിനിക് പോള്‍ അഭിനന്ദിച്ചു.വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര കൗണ്‍സില്‍ പേട്രണ്‍ ഡോ. ഉമ്മന്‍ ഡേവിഡ് നേതൃത്വം നല്‍കി