വേള്‍ഡ് മലയാളി ഫെഡറേഷന്‍ സമ്മേളനം ജൂണ്‍ പതിനാലിന്

സംഘടനയുടെ ഏഷ്യ, ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും.
World Malayali Federation conference on June 14th

വേള്‍ഡ് മലയാളി ഫെഡറേഷന്‍ സമ്മേളനം ജൂണ്‍ പതിനാലിന്

Updated on

മുംബൈ: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മഹാസമ്മേളനം ജൂണ്‍ 14ന് വൈകിട്ട് 4.30ന് മുംബൈയില്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍ ഡോ. ഉമ്മന്‍ ഡേവിഡ് അറിയിച്ചു. സംഘടനയുടെ ഏഷ്യ, ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും.

സംസ്ഥാനത്തെ മലയാളി സമൂഹത്തെ ഏകോപിപ്പിച്ച് സാമൂഹിക, സാംസ്‌കാരിക, സേവനപരമായ രംഗങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ചാപ്റ്ററിന്റെ ലക്ഷ്യം.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ നേതാക്കളും ഏഷ്യന്‍ മേഖലാ പ്രതിനിധികളും ദേശീയ ഭാരവാഹികളും പങ്കെടുക്കും.

ഈ സമ്മേളനം മലയാളി സമൂഹത്തിന്റെ ഐക്യവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്ന അവസരമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മഹാരാഷ്ട്ര ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.റോയ് ജോണ്‍ മാത്യു വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com