
മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ സമ്മേളനവും സ്ഥാനാരോഹണ ചടങ്ങും ഇന്ന് വൈകീട്ട് 5.30ന് നവി മുംബൈ മാപ്പെ കണ്‍ട്രി ഇന്‍ ഹോട്ടലില്‍ നടക്കും. സ്റ്റേറ്റ് കൗണ്‍സില്‍ കണ്‍വീനറായ ഡോ ഉമ്മന്‍ ഡേവിഡ് അധ്യക്ഷനായ ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. രത്നകുമാര്‍, സിഡ്‌കോ ചീഫ് ജനറല്‍ മാനേജര്‍ ഗീത പിള്ള, ഇന്ത്യ കോമണ്‍ വെല്‍ത്ത് ട്രേഡ് കമ്മീഷണര്‍ ഡോ.വര്‍ഗീസ് മൂലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും സംഘടനയുടെ ആഗോള പ്രതിനിധികളായ റെജിന്‍ ചാലപ്പുറം, ടോം ജേക്കബ്, രാജേന്ദ്ര പ്രസാദ്, ഡി. ഫ്രാന്‍സിസ്, ഡിന്‍റോ ജേക്കബ്, ജോബി ജോര്‍ജ്, ഫ്രാന്‍സ് മുണ്ടാടന്‍, സാബു ജോസഫ്, ഏലിയാസ് ഇസ്സനാക്, വിമല ഫ്രാന്‍സിസ്, എം.ജെ. ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും.
നിയുക്ത പ്രസിഡന്‍റ് ഡോ. റോയ് ജോണ്‍ മാത്യു, സെക്രട്ടറി ഡൊമനിക് പോള്‍ ട്രഷറര്‍ ബിനോയ് തോമസ് അടങ്ങുന്ന 34 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചടങ്ങില്‍ സ്ഥാനമേല്‍ക്കും. സേവനതത്പരരായ, രാഷ്ട്രീയേതരവും മതേതരവുമായ ആഗോള മലയാളി സംഘടന 2016ലാണ് ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന്‍റെ നേതൃത്വത്തില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ സ്ഥാപിതമാകുന്നത്. ഇന്ന് 166 രാജ്യങ്ങളില്‍ പ്രാതിനിധ്യമുള്ള സംഘടനക്ക് 5 ലക്ഷത്തിലധികം അംഗങ്ങളുണ്ട്.