
കഴിഞ്ഞ ദിവസം താനെ സത്ക്കാര്‍ ഹോട്ടലില്‍ നടന്ന ആലോചന യോഗത്തില്‍ നിന്ന്
മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 14ന് നടക്കും. നവി മുംബൈയിലെ മാപ്പെ കണ്‍ട്രി ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ നേതാക്കളും ഏഷ്യന്‍ മേഖലാ പ്രതിനിധികളും ദേശീയ ഭാരവാഹികളും മഹാ സമ്മേളനത്തില്‍ പങ്കെടുക്കും.
168 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള സംഘടനയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് മഹാരാഷ്ട്രയിലും ശ്രുംഖല വ്യാപിപ്പിക്കുന്നതെന്ന് സംസ്ഥാന കണ്‍വീനര്‍ ഡോ. ഉമ്മന്‍ ഡേവിഡ് പറഞ്ഞു. കഴിഞ്ഞ ദിവസം താനെ സത്ക്കാര്‍ ഹോട്ടലില്‍ നടന്ന ആലോചന യോഗത്തില്‍ മഹാരാഷ്ട്ര കൗണ്‍സില്‍ കോര്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.