വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന്

പൂക്കള മത്സരം , മാവേലി വരവേല്‍പ്പ്, തിരുവാതിര തുടങ്ങി ഒട്ടേറെ മത്സരങ്ങള്‍
World Malayali Federation Onam celebrations on September 14th

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓണാഘോഷം

Updated on

മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14ന് ഓണാഘോഷം നടത്തുന്നു. രാവിലെ 8 മുതല്‍ വൈകിട്ട് 3 വരെ ഹോളി ഏഞ്ചല്‍സ് ഹൈസ്‌കൂള്‍ & ജൂനിയര്‍ കോളെജ് അങ്കണത്തിലാണ് പരിപാടികള്‍

പൂക്കളമത്സരം, മാവേലി വരവേല്‍പ്പ്, തിരുവാതിര, നാടന്‍പാട്ടുകള്‍ നൃത്തങ്ങള്‍, വടംവലി മത്സരം തുടങ്ങി ഓണത്തിന്റെ മഹത്വം വിളിച്ചോതുന്ന ആഘോഷ പരിപാടികളാണ് ഒരുങ്ങുന്നത്. രാവിലെ 8 മണിയോടെ പൂക്കളമത്സരം ആരംഭിക്കും. തുടര്‍ന്ന് 10 മണിക്ക് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും. ഓണസദ്യയ്ക്ക് ശേഷം കലാപരിപാടികള്‍ തുടരും.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9833825505

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com