
വിഎസിന്‍റെ നിര്യാണത്തില്‍ അനുശോചനം
നവിമുംബൈ: കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചന യോഗം ചേരുന്നു.
നവി മുംബൈ ഖോപ്പര്‍കൈര്‍ണ ആസ്ഥാനമായ ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററില്‍ ജൂലൈ 27 ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ചേരുന്ന അനുശോചന യോഗത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കേരളത്തിന്‍റെ പ്രിയ നേതാവിനെ അനുസ്മരിക്കും.